video
play-sharp-fill

ബസില്‍ വെച്ച് മാല പൊട്ടിച്ചു; പിടിക്കപ്പെടുമെന്നായപ്പോൾ ഓടി രക്ഷപെടാൻ ശ്രമം; തൊടുപുഴയില്‍ അമ്മയും മകളും പിടിയില്‍

ബസില്‍ വെച്ച് മാല പൊട്ടിച്ചു; പിടിക്കപ്പെടുമെന്നായപ്പോൾ ഓടി രക്ഷപെടാൻ ശ്രമം; തൊടുപുഴയില്‍ അമ്മയും മകളും പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ബസില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച്‌ ഓടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ അമ്മയും മകളും പിടിയില്‍.തൊടുപുഴ മുതലക്കോടത്ത് ആണ് സംഭവം.

മാല നഷ്ടപ്പെട്ടതറിഞ്ഞ മുതലക്കോടം സ്വദേശിനി ലൂസി ബഹളം വെക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ണപ്പുറത്തുനിന്നും വരുകയായിരുന്ന ബസില്‍ മുതലകോടത്തിന്‍ സമീപം വെച്ചാണ് മാല പൊട്ടിച്ചത്.ഒടുവില്‍ നാട്ടുകാർ തന്നെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇരുവരും സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികളുടെ കയ്യില്‍ നിന്നും മാല കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Tags :