video
play-sharp-fill

തനിക്ക് കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണം എടുത്ത സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ചു; വിചിത്ര സംഭവത്തില്‍ 64 വയസുകാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി

തനിക്ക് കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണം എടുത്ത സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ചു; വിചിത്ര സംഭവത്തില്‍ 64 വയസുകാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി

Spread the love

സ്വന്തം ലേഖകൻ

സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ച 64 വയസുകാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ഫ്ലോറിഡയിലാണ് സംഭവം.സഹോദരന്‍ കഴിക്കാന്‍ വച്ചിരുന്ന കീ ലൈം പൈ ഡേവിഡ് എന്നയാൾ എടുത്തതിനെ തുടര്‍ന്നാണ് കലഹം തുടങ്ങിയത്.

തനിക്ക് നേരെ ശാരീരിക അതിക്രമമുണ്ടായി എന്ന് ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഡേവിഡിന്റെ ചേട്ടന്റെ വീട്ടില്‍ എത്തുന്നത്.അവിടെവച്ചാണ് ഡേവിഡ് തന്നെ ഉപദ്രവിച്ചതായി സഹോദരന്‍ പരാതി നല്‍കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ കഴിക്കാന്‍ വേണ്ടി സൂക്ഷിച്ചു വച്ചതായിരുന്നു ആ കീ ലൈം പൈ എന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍, അത് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഡേവിഡ് അവിടെയുണ്ടായിരുന്ന രണ്ട് ഗ്ലാസ് വെള്ളമെടുത്ത് തന്റെ ദേഹത്തേക്ക് ഒഴിച്ചു. അതോടെ താന്‍ ഭയന്നു. ഡേവിഡ് തന്നെ അക്രമിക്കുമോ കൊല്ലുമോ എന്നൊക്കെയായിരുന്നു തന്റെ പേടി എന്നായിരുന്നു സഹോദരന്റെ പരാതി.

എന്നാല്‍, ആ പൈ ദിവസങ്ങളായി ഫ്രിഡ്ജില്‍ ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ അത് എടുത്ത് കഴിച്ചത് എന്നായിരുന്നു ഡേവിഡ് പറഞ്ഞത്. ഏതായാലും ഈ വിചിത്രമായ സംഭവത്തില്‍ ഡേവിഡിന് വിധിച്ചിരിക്കുന്നത് 30 കൊല്ലത്തെ തടവാണ്.

Tags :