
കുടുംബകലഹം; ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്
സ്വന്തം ലേഖകൻ
രാജാക്കാട് :ഭര്‍ത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.കുഞ്ചിത്തണ്ണി പൊട്ടന്‍കാട് സ്വദേശിനി ഷിജിക്കാണ് പരിക്കേറ്റത്.
അക്ഷയകേന്ദ്രത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ റോഡരികിലെ കലുങ്കിനടിയില്‍ ഒളിച്ചിരുന്ന ഭര്‍ത്താവ് ജോഷി കത്തികൊണ്ട് കുത്തുകയായിരുന്നു.ഇന്നലെ വൈകിട്ടാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിനും, നെഞ്ചിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഷിജിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബകലഹമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തു നിന്നും ജോഷി രക്ഷപെടുകയും തുടര്‍ന്ന് വിഷം കഴിക്കുകയും ചെയ്തു. ജോഷിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി രാജാക്കാട് പോലീസ് അറിയിച്ചു.
Third Eye News Live
0
Tags :