കോട്ടയത്ത് അനുജൻ ചേട്ടനെ അടിച്ചുകൊന്ന സംഭവം; കാരണം കേട്ട് ഞെട്ടി നാട്ടുകാർ

കോട്ടയത്ത് അനുജൻ ചേട്ടനെ അടിച്ചുകൊന്ന സംഭവം; കാരണം കേട്ട് ഞെട്ടി നാട്ടുകാർ

സ്വന്തം ലേഖകൻ

കോ​ട്ട​യം: കോ​ട്ട​യ​ത്ത് അ​നു​ജ​ന്‍ ചേ​ട്ട​നെ അ​ടി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ലും ക​ഞ്ചാ​വി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം. പു​തു​പ്പ​ള്ളി ത​ച്ചു​കു​ന്ന് കു​ന്നേ​ല്‍ കൊ​ച്ചു​മോ​ന്‍റെ മ​ക​ന്‍ കെ.​കെ സ​ന​ല്‍ (27) ആ​ണ് മ​രി​ച്ച​ത്. സ​ന​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ഖി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​നു വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. അ​മ്മ നേ​ര​ത്തെ മ​രി​ച്ചു. പി​താ​വ് വീ​ട്ടി​ലേ​ക്കു വ​രാ​റി​ല്ല. ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് സ​മീ​പ​വാ​സി​ക​ളും എ​ത്താ​റി​ല്ല.

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സ​നലി​നെ വി​ളി​ച്ചു​ണ​ര്‍​ത്തി അ​ഖി​ല്‍ ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല ത​വ​ണ​യാ​യി ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ര്‍​ന്നു അ​ഖി​ല്‍ സ​ന​ലി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പ​ട്ടി​ക​യ്ക്കു സ​ന​ലി​നെ മ​ര്‍​ദി​ക്കു​ക​യും നെ​ഞ്ച​ത്ത് ച​വി​ട്ടു​ക​യും ചെ​യ്തു. സ​ന​ല്‍ മു​റ്റ​ത്ത് വീ​ണ​തോ​ടെ അ​ഖി​ല്‍ വീ​ടി​നു​ള്ളി​ല്‍ ക​യ​റി ക​ത​ക​ട​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ അ​ഖി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും സ​ന​ല്‍ മു​റ്റ​ത്ത് ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സ​ന​ലി​നെ വ​ലി​ച്ചു തി​ണ്ണ​യി​ല്‍ ക​യ​റ്റി​യ​ശേ​ഷം പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 400 രൂ​പ​യു​മാ​യി കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group