ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി: ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പതറുന്നു ; ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മുന്നും, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

Spread the love

 

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു.

video
play-sharp-fill

ആദ്യ ഓവറില്‍ തന്നെ ഓപ്പണറായ ഷദ്മാന്‍ ഇസ്ലാമി (രണ്ട്) നെ ജസ്പ്രീത് ബുംറ മടക്കി. എട്ടാം ഓവറില്‍ ഒന്നാം പന്തില്‍ സക്കീര്‍ ഹസ (മൂന്ന്) നെ അക്ഷദീപ് പറഞ്ഞയച്ചു. മോമിനുല്‍ ഹഖ് സംപൂജ്യനായി മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.

പിന്നീട് വന്ന നായകൻ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20), മുഷ്ഫിഖുര്‍ റഹീം (എട്ട്) എന്നിവർ കാര്യമായ സംഭാവന നല്‍കാതെ മടക്കി. ഷാന്റോയെ മുഹമ്മദ് സിറാജ് വിരാട് കോഹ്‌ലിയുടെ കൈയിലെത്തിച്ചപ്പോള്‍ മുഷ്ഫിഖുര്‍ റഹീം ജസ്പ്രീത് ബുംറയുടെ പന്തില്‍ കെ എല്‍ രാഹുല്ലിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാച്ച്‌ നല്‍കി മടമങ്ങുകയായിരുന്നു. അതോടെ 40ന് അഞ്ച് എന്ന നിലയിലായി.
ഷാക്കിബ് അല്‍ (32), ഹസന്‍ ലിറ്റണ്‍ ദാസ് (22) എന്നിവർ ചേർന്ന് പോർത്തിയെങ്കിലും . ജഡേജ ലിറ്റണ്‍ ദാസിനെ പറഞ്ഞയച്ചു. ഇരുവരും ചേർന്ന് 51 റണ്‍സിന്റെ കുട്ടുകെട്ടുണ്ടാക്കി. ചായയ്ക്ക് പിരിയുമ്ബോള്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മുന്നും, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

നേരത്തെ അശ്വിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 376ന് ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. രണ്ടാം ദിനം ജഡേജ(86) യുടെ വിക്കറ്റ് ആദ്യം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

രണ്ട് സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. അശ്വിൻ- ജഡേജ സഖ്യം 199 റണ്‍സ്‌ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിയിലേക്ക് എത്തിച്ചത്.