ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ഏകദിനം: ഓസീസിന് മികച്ച സ്‌കോർ; ഇന്ത്യയ്ക്ക മൂന്നു വിക്കറ്റ് നഷ്ടം
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: ഓസീസിന്റെ ഭാഗ്യ മൈതാനമായ സിഡ്‌നിയിൽ മാന്യമായ സ്‌കോർ ഉയർത്തി ഓസീസ് ടീം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റണ്ണാണ് അ്ൻപത് ഓവറിൽ ഓസീസ് ഉയർത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നാല് റൺ എടുത്തപ്പോഴേയ്്ക്കും ക്യാപ്റ്റൻ കോഹ്ലിയുടെ അടക്കം മൂന്നു വിക്കറ്റ് നഷ്ടമായിട്ടുണ്ട്.
ടോസ് നേടിയ ഓസീസ് സിഡ്‌നിയിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
എട്ട് റണ്ണെടുത്തപ്പോഴേയ്ക്കും 11 പന്തിൽ ആറ് റണ്ണെടുത്ത ആരോൺ ഫിഞ്ചിനെ ഓസീസിന് നഷ്ടമായിരുന്നു. ഏകദിന സ്‌ക്വാഡിലെ മികച്ച പേസറായ ഭുവനേശ്വർകുമാറിന്റെ മൂളിപ്പറന്നെത്തിയ പന്ത് ഫിഞ്ചിന്റെ വിക്കറ്റുമായി പറക്കുകയായിരുന്നു. സ്‌കോർ 41 ൽ നിൽക്കെ ഫിഞ്ചിന്റെ സഹ ഓപ്പണർ എ.ടി ക്ലാരിയെ രോഹിത് ശർമ്മയുടെ കയ്യിലെത്തിച്ച് സ്പിന്നർ കുൽദീപ് ജാദവ് ഇന്ത്യയ്ക്ക് മറ്റൊരു പ്രതീക്ഷ നൽകി. 31 പന്തിൽ 24 റണ്ണായിരുന്നു കാരേയുടെ നേട്ടം. പകരം എത്തിയ ഉസ്മാൻ ഖവാജയും, ഷോൺ മാർഷും ചേർന്നുള്ള സഖ്യം സാവകാശം ഓസീസിനെ മുന്നോട്ടു നയിച്ചു. സ്‌കോർ ബോർഡിൽ 133 ൽ നിൽക്കെ ഖവാജയെ മടക്കി ഇന്ത്യ കളി തിരിച്ചു പിടിച്ചു. 81 പന്തിൽ 59 റണ്ണെടുത്ത ഖവാജയെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 186 ൽ നിൽക്കേ ഷോൺ മാർഷിനു കുൽദീപ് ജാദവ് അന്തകനായി. മുഹമ്മദ് ഷമിയുടെ കയ്യിൽ ഷോൺ മാർഷിനെ എത്തിക്കുകയായിരുന്നു. പിന്നീട്, ഹാൻഡ് കോംബ് ഓസീസ് രക്ഷാ ദൗത്യം ഏറ്റെടുത്തു. അതീവ ജാഗ്രതയോടെയും കരുതലോടെയും മുന്നേറിയ ഹാൻഡ് കോംബ് സ്‌കോർ 254 ൽ എത്തിയ ശേഷമാണ് മടങ്ങിയത്. എം.പി സ്‌റ്റോണിസും, ഗ്ലെൻ മാക്‌സ്വെല്ലും ചേർന്നുള്ള ആറാം വിക്കറ്റ് സഖ്യം അൻപത് ഓവറിൽ 288 എന്ന മാന്യമായ സ്‌കോറിൽ ഓസീസിനെ എത്തിച്ചു. 43 പന്തിൽ 47 റണ്ണെടുത്ത സ്റ്റോണിസും, അഞ്ച് പന്തിൽ 11 റണ്ണെടുത്ത മാക്‌സ് വെല്ലുമാണ് ഓസീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത്.
പന്ത് ഓവർ എറിഞ്ഞ് ഭുവനേശ്വർകുമാർ 66 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. കുൽദീപ് യാദവ് 54 റൺ വഴങ്ങി രണ്ട് വിക്കറ്റും ജഡേജ 48 റൺ വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നാല് റൺ എടുത്തപ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ധവാനും അമ്പാട്ടി റാഡിയുവും റണ്ണൊന്നുമെടുക്കാതെയും, കോഹ്ലി മൂന്നു റണ്ണെടുത്തുമാണ് മടങ്ങിയത്. റിച്ചാർഡസൺ കോഹ്ലിയെയും, റായിഡുവിനെയും പുറത്താക്കിയപ്പോൾ, ബെൻഡോഫിനാണ് ധവാന്റെ വീക്കറ്റ്. ധവാനും റായിഡുവും വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ കോഹ്ലി സ്‌റ്റോണിസിന് ക്യാച്ച് നൽകി മടങ്ങി.