ന്യൂസിലാൻഡിന് എതിരായ 20-20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം; സൂപ്പർ ഓവറിലാണ് വിജയം നേടിയത്; 18 റൺസ് പിന്തുടർന്ന ഇന്ത്യക്കായി ഓവറിലെ അഞ്ചും ആറും പന്തിൽ സിക്സ് അടിച്ചു രോഹിത് ശർമ്മ
സ്വന്തം ലേഖകൻ
ഹാമിൽട്ടൺ: ന്യൂസിലാൻഡിന് എതിരായ 20- 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക്. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചത് സൂപ്പർ ഓവറിൽ. സൂപ്പർ ഓവറിൽ ന്യൂസീലൻഡ് ഉയർത്തിയ 18 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശർമ്മയും കെ.എൽ രാഹുലുമാണ് സൂപ്പർ ഓവറിൽ ഇന്ത്യക്കായി ബാറ്റേന്തിയത്. ടിം സൗത്തി ബൗളറായപ്പോൾ അവസാന രണ്ട് പന്തിലും തുടർച്ചയായി സിക്സറുകൾ പായിച്ചാണ് ഇന്ത്യ വിജയിച്ചത്. അഞ്ചും ആറും പന്തിൽ രോഹിത് സിക്‌സ് അടിച്ചു. ന്യൂസീലൻഡിനായി കെയ്ൻ വില്ല്യംസണും മാർട്ടിൻ ഗപ്റ്റിലും സൂപ്പർ ഓവറിൽ ബാറ്റിങ്ങിനിറങ്ങി. ജസ്പ്രീത് ബുംറ ആയിരുന്നു ബൗളർ. ഇരുവരും ചേർന്ന് ആറു പന്തിൽ 17 റൺസ് അടിച്ചു.
നേത്തെ മത്സരം ടൈയിൽ കലാശിക്കുകയായിരുന്നു. അവസാന ഓവറിൽ ഒമ്പത് റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ന്യൂസീലൻഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടുകയാിരുന്നു. ഇതോടെ എട്ടു റൺസെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. ഇതിനെ തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. ആദ്യ പന്തിൽ റോയ് ടെയ്‌ലർ സിക്‌സ് അടിച്ചെങ്കിലും മൂന്നാം പന്തിൽ കെയ്ൻ വില്ല്യംസണെ പുറത്താക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നൽകി. കെ.എൽ രാഹുലിന്റെ ക്യാച്ചിൽ പുറത്താകുമ്‌ബോൾ വില്ല്യംസൺ നേടിയത് 48 പന്തിൽ 95 റൺസ്. പിന്നീട് ക്രീസിലെത്തിയ ടിം സെയ്‌ഫേർട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോൾ അഞ്ചാം പന്തിൽ സിംഗിളെടുത്തു. ഇതോടെ ആറാം പന്തിൽ ന്യൂസീലൻഡിന് വിജയിക്കാൻ ഒരൊറ്റ റൺ എന്ന നിലയിലായി. എന്നാൽ ക്രിസീലുണ്ടായിരുന്ന ടെയ്‌ലറെ ബൗൾഡാക്കി ഷമി മത്സരം സമനിലയിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റിനും നിശ്ചിത ഓവറിൽ 179 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെയാണ് ത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. തകർപ്പൻ അർധസെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച വില്യംസണിനെ അവസാന ഓവറിൽ ഷമി വീഴ്ത്തിയതാണ് കളിയിൽ നിർണായകമായത്. ഇന്നിങ്‌സ് അവസാനിക്കാൻ മൂന്ന് പന്ത് ശേഷിക്കെയാണ് വില്യംസൺ പുറത്തായത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച വില്യംസൺ ആറ് സിക്‌സും എട്ട് ഫോറുമടക്കം 48 പന്തിൽ 95 റൺസാണ് നേടിയത്. നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും മികച്ച തുടക്കമാണ് നൽകിയത്. 89 റൺസാണ് ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ പിന്നീട് വന്നവർക്ക് ദീർഘനേരം ക്രീസിൽ ചെലവഴിക്കാനായില്ല.
കഴിഞ്ഞ രണ്ട് ടി-20യിലും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച രാഹുലാണ് ആദ്യം പുറത്തായത്. 19 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 27 റൺസായിരുന്നു രാഹുലിന്റെ സമ്ബാദ്യം. പിന്നാലെ അർധസെഞ്ച്വറി നേടിയ രോഹിതും മടങ്ങി. മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 40 പന്തിൽ 65 റൺസായിരുന്നു രോഹിത് നേടിയത്. ഫാഡൗണായി കോഹ്ലിക്ക് പകരം ശിവം ദുബെ ആണ് ഇറങ്ങിയത്. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ ദുബെയ്ക്കായില്ല. മൂന്ന് റൺസെടുത്ത് ദുബെ ബെന്നെറ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
96 ന് മൂന്ന് എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുമെന്ന് തോന്നിച്ചെങ്കിലും മിച്ചൽ സാന്റ്‌നർ കൂട്ടുകെട്ട് തകർത്തു. 17 റൺസെടുത്ത ശ്രേയസിനെ സീഫർട്ട് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. വിരാട് കോഹ്ലി 27 പന്തിൽ 38 റൺസെടുത്തു പുറത്തായി. മനീഷ് പാണ്ഡെ ആറ് പന്തിൽ 14 റൺസും ജഡേജ അഞ്ച് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാന്റിനായി ഹാമിഷ് ബെന്നെറ്റ് മൂന്ന് വിക്കറ്റെടുത്തു.