play-sharp-fill
ആ വിജയത്തിന്റെ ക്രഡിറ്റ് കമ്മിൻസിനോ ഗില്ലിനോ..! കൊൽക്കത്തയുടെ ആദ്യ വിജയത്തിന്റെ ക്രഡിറ്റിനെച്ചൊല്ലി തർക്കം; കൊൽക്കത്തയുടെ വിജയം അനായാസം

ആ വിജയത്തിന്റെ ക്രഡിറ്റ് കമ്മിൻസിനോ ഗില്ലിനോ..! കൊൽക്കത്തയുടെ ആദ്യ വിജയത്തിന്റെ ക്രഡിറ്റിനെച്ചൊല്ലി തർക്കം; കൊൽക്കത്തയുടെ വിജയം അനായാസം

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: ഐപിഎൽ വിദേശ എഡിഷനിൽ ആദ്യ വിജയം സ്വന്തമാക്കിയ കൊൽക്കത്ത ടീമിലെ വിജയശില്പിയെച്ചൊല്ലി ആരാധകർ തമ്മിൽ തർക്കം.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയപ്പോൾ അതിന്റെ ക്രഡിറ്റ് ആർക്കാണ്? 62 പന്തിൽ പുറത്താകാതെ നേടിയ ശുഭ്മാൻ ഗല്ലിനോ അല്ല നാല് ഓവറിൽ വിസ്മയം തീർത്ത പാറ്റ് കമ്മിൻസിന്റെ വിസ്മയ സ്പെല്ലിനോ?

ആസ്വാദകർ എങ്ങനെ വാഴ്ത്തിയാലും കമ്മിൻസിന്റെ തിരിച്ചുവരവ് അത്രമേൽ മികച്ചതായിരുന്നു. ഒരുപക്ഷെ കമ്മിൻസിന് മാത്രം സാധ്യമാകുന്ന ഒന്ന്. 19 റൺസ് മാത്രം വിട്ടുകൊടുത്ത് കമ്മിൻസ് പൂർത്തിയാക്കിയ ആ 24 പന്തുകളാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ തലപൊക്കാൻ പോലും സാധ്യമാകാതെ വരിഞ്ഞുമുറുക്കിയത്. അതിൽ ജോണി ബെയർസ്റ്റോയെ ബൗൾഡാക്കിയ പന്തിന് ചാരുതയേറെയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അനായാസം മറികടന്നു. 18 ഓവറിൽ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്തയുടെ വിജയം.

62 പന്തിൽ നിന്നും 70 റൺസെടുത്ത ശുഭ്മാൻ ഗിൽ, 13 പന്തിൽ നിന്നും 26 റൺസെടുത്ത നിതിഷ് റാണ, 29 പന്തിൽ നിന്നും 42 റൺസെടുത്ത ഒയിൻ മോർഗൻ എന്നിവരാണ് കൊൽക്കത്തയുടെ വിജയത്തിലെ പങ്കാളികൾ. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്‌കോർ നിരക്കുയർത്താനാകാതെ ഹൈദരാബാദ് ബാറ്റിങ് നിര ശരിക്കും വിയർത്തു. നാലോവറിൽ 19 റൺസ്മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് തന്റെ മൂല്യം വെളിവാക്കി. മുംബൈക്കെതിരായ ആദ്യമത്സരത്തിൽ കമ്മിൻസ്‌പൊതിരെ തല്ലുവാങ്ങിയിരുന്നു.

കൊൽക്കത്തക്കു വേണ്ടി യുവതാരം ശുഭ്മാൻ ഗിൽ അർദ്ധ സെഞ്ച്വറി നേടി. ഓപ്പണറായി ഇറങ്ങിയ ഗിൽ 62 പന്തിൽ 70 റൺസ് നേടി പുറത്താകാതെ നിന്നു. 5 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. സുനിൽ നരൈൻ റൺസൊന്നും നേടാതെ പുറത്തായപ്പോൾ മൂന്നാമനായെത്തിയ നിതീഷ് റാണ 13 പന്തിൽ 26 റൺസ് അടിച്ച് കൊൽക്കത്തയുടെ സ്‌കോറിംഗിന്റെ വേഗം കൂട്ടി. പിന്നാലെ എത്തിയ ഇയൻ മോർഗൻ ഗില്ലിന് മികച്ച പിന്തുണ നൽകി. മോർഗൻ 29 പന്തിൽ 42 റൺസ് നേടി പുറത്താകാതെ നിന്നു.