സി പി എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം നഗരത്തിൽ അനധികൃത ഫ്ലക്സ് ബോര്‍ഡ്: മൂന്നര ലക്ഷം പിഴയടയ്ക്കാൻ കൊല്ലം കോർപ്പറേഷന്റെ നോട്ടിസ്

Spread the love

കൊല്ലം: നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കൊല്ലം കോർപ്പറേഷന്റെ പിഴ.

video
play-sharp-fill

മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.

സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു.

സിപിഎം നേതൃത്വം അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തില്‍ കോർപ്പറേഷൻ തീരുമാനമെടുത്തില്ല.

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം.

കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഇന്നലെ ഹൈക്കോടതി വിമർശിച്ചിരുന്നു.