സിപിഎം എംഎൽഎ പികെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിൻറെ പരാതി പൊളിറ്റ് ബ്യൂറോയ്ക്ക്
സ്വന്തം ലേഖകൻ
പാലക്കാട്: സി പി എം നേതാവും ഷൊർണൂർ എംഎൽഎ യുമായ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് യുവതി നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ സിപിഎം തീരുമാനിച്ചു. പാർട്ടി എംഎൽഎയ്‌ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചു. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നൽകിയത്. എന്നാൽ നടപടികൾ ഒന്നും ഉണ്ടാകാത്തതിനെ തുടർന്ന് സീതാറാം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. രണ്ടാമത്തെ പരാതി ലഭിച്ചതോടെ അവൈലിബിൽ പിബി ചേർന്ന് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Third Eye News Live
0