video
play-sharp-fill

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍; അഞ്ച് ദിവസത്തെ സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ഉണ്ടാകാൻ സാധ്യത; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളുമോ…?

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍; അഞ്ച് ദിവസത്തെ സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ഉണ്ടാകാൻ സാധ്യത; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളുമോ…?

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്ത് സിപിഎം നേതൃയോഗത്തിന് ഇന്ന് തുടക്കം.

അഞ്ച് ദിവസത്തേക്കാണ് സംസ്ഥാന നേതൃസമ്മേളനം നടക്കുക. സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നയസമീപനത്തില്‍ ഗൗവരകമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിർണായക സമ്മേളനത്തിന് തുടക്കം.

ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെ പാര്‍ട്ടി നേതൃത്വം തള്ളാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പില്‍ നേരിട്ടത് കനത്ത തിരിച്ചടിയാണെങ്കിലും 2019 ആവര്‍ത്തിച്ചതില്‍ കവിഞ്ഞ് ഒന്നും സംഭവിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിക്കുന്നത്. പാര്‍ട്ടി വോട്ടുകളേക്കാല്‍ ബിജെപി പിടിച്ചത് കോണ്‍ഗ്രസ് വോട്ടാണെന്ന മുഖ്യമന്ത്രിയുടെ ന്യായം സിപിഎം നേതൃത്വം മുഖവിലക്കെടുക്കാനിടയില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്‍റെ പ്രര്‍ത്തന ശൈലിയിലും പാര്‍ട്ടിയുടെ നയസമീപനങ്ങളിലും ആത്മപരിശോധനയും തിരുത്തും വേണമെന്ന ആവശ്യം നേതാക്കള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്.

നിയമസഭയില്‍ രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി നടത്തിയ വിശദീകരണത്തിന് ശേഷവും പുനഃപരിശോധന ആവശ്യമുള്ളിടത്തെല്ലാം അതുണ്ടാകുമെന്നും വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നിലപാട്.