
വണ്ടൂർ: യുവതിയെക്കുറിച്ച് അപവാദം പറഞ്ഞത് ബന്ധുക്കൾ ചോദ്യം ചെയ്തതിന് പിന്നാലെ സംഘർഷം.
വണ്ടൂർ കാപ്പിലിലാണ് കോൺഗ്രസ്, സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷമുടലെടുത്തത്. അപവാദം പറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉച്ചയോടെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയതിനെത്തുടർന്ന് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിലും മറ്റു മൂന്നു പരാതികളിലുമായി ഇതുവരെ 30 പേർക്കെതിരേ കേസെടുത്തു. അതേസമയം സി.പി.എം. പ്രവർത്തകർക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, കാപ്പിൽ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് തടഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് മർദനമേറ്റെന്ന രണ്ട് സി.പി.എം. പ്രവർത്തകരുടെ പരാതിയിൽ 10 കോൺഗ്രസ് പ്രവർത്തകർക്കെതിരേയും കേസുണ്ട്. മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ നാല് സി.പി.എം. പ്രവർത്തകർക്കെതിരേയും കേസെടുത്തു.



