play-sharp-fill
യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല; പിന്നില്‍ യുവമോര്‍ച്ച ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍; വിശദീകരണവുമായി സിപിഎം

യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല; പിന്നില്‍ യുവമോര്‍ച്ച ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍; വിശദീകരണവുമായി സിപിഎം

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ എക്‌സൈസ് കുടുക്കിയതാണെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എംവി സഞ്ജു പറഞ്ഞു. യുവമോര്‍ച്ചാ ബന്ധമുള്ള അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

തിങ്കളാഴ്ചയാണ് കോളജ് ജങ്ഷനില്‍ നിന്നും കഞ്ചാവുമായി ഇയാളെ എക്‌സൈസ് പിടികൂടിയത്. പുകവലിക്കുന്നതിന്റെ ഭാഗമായി യദു സൂക്ഷിച്ചിരുന്ന രണ്ടരഗ്രാം കഞ്ചാവ കണ്ടെടുത്തു എന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് യദുവിനെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണനും മറ്റുള്ളവരും സിപിഎമ്മില്‍ ചേര്‍ന്നത്. 62 പേര്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതുമുതല്‍ പാര്‍ട്ടിക്കെതിരേ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. യദുവിന്റെ പക്കല്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും അസീസ് എന്ന സംഘപരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തി യദുവിനെ കുടുക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ഇവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് ശരിയുടെ പക്ഷത്തു നില്‍ക്കാനായി സിപിഎമ്മിലേക്ക് വന്നതെന്നാണ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.