video
play-sharp-fill

ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെട്ട് ;സിപിഐഎം കേന്ദ്ര നേതൃത്വം;  പി ബി യോഗം വിഷയം പരിശോധിക്കും;

ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെട്ട് ;സിപിഐഎം കേന്ദ്ര നേതൃത്വം; പി ബി യോഗം വിഷയം പരിശോധിക്കും;

Spread the love

സ്വന്തം ലേഖക

തിരുവനന്തപുരം : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി.

പൊതു രാഷ്ട്രീയ സാഹചര്യവും, അടുത്തമാസം ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയ്ക്കായാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പിബി യോഗം ചേരുന്നത്. അതിനിടയില്‍ കഴിഞ്ഞദിവസം ഇ പി ജയരാജനെതിരെ ഉയര്‍ന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം പിബി പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റ് തിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന ആരോപണം പ്രധാനമായത് കൊണ്ട് സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ വിശദമായി ചര്‍ച്ച പിന്നീട് ഉണ്ടാകും. പാര്‍ട്ടി കമ്മിറ്റിയില്‍ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തെ ഗൗരവത്തിലാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിനകം സംസ്ഥാന സെക്രട്ടറിയോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.