
സ്വന്തം ലേഖിക
പത്തനംതിട്ട: ശനിയാഴ്ച രാത്രിയാണ് സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റി ഓഫീസില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ആര്‍.
സാബുവും ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി വിഷ്ണു ജയനും തമ്മിലടിച്ചത്. ഇതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പ് ഞായറാഴ്ച മറ്റൊരു പണി കൂടി പാര്‍ട്ടിക്ക് കിട്ടി. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്റെ പറമ്ബില്‍ നിന്ന് തടി വെട്ടിക്കടത്തിയെന്ന് ലോക്കല്‍ കമ്മറ്റിയംഗം പൊലീസില്‍ പരാതി നല്‍കി.
പത്തനംതിട്ട ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം. അബ്ദുള്‍മനാഫിനെതിരേ ഇതേ ലോക്കല്‍ കമ്മറ്റിയില്‍ അംഗമായ മോഹനനാണ് പൊലീസില്‍ പരാതി കൊടുത്തത്. മോഷണ പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിയെത്തിയപ്പോള്‍ മനാഫ് ഞെട്ടിപ്പോയി. കുമ്മാങ്കല്‍ എന്ന സ്ഥലത്ത് തന്റെ വസ്തുവില്‍ നിന്ന വട്ട മരം വെട്ടിക്കൊണ്ടു പോയെന്നാണ് മോഹനന്റെ പരാതി. പരാതി കിട്ടിയ കാര്യം സ്ഥിരീകരിക്കുന്ന പൊലീസ് പാര്‍ട്ടിക്കാര്‍ തന്നെ അത് പറഞ്ഞു തീര്‍ത്തുവെന്നും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗതി ഇപ്രകാരമാണ്. കുമ്ബാങ്കലില്‍ മോഹനന്റെ പറമ്ബില്‍ നിന്ന വട്ട മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീടിന് മുകളിലേക്ക ചാഞ്ഞു കിടക്കുകയാണ്. മരം ഒടിഞ്ഞു വീണാല്‍ വീട് തകരുമെന്നുള്ളതിനാല്‍ വിവരം മോഹനനെ അറിയിച്ചു. മരത്തിന്റെ ശിഖരങ്ങള്‍ കോതിമാറ്റിക്കൊള്ളാന്‍ മോഹനന്‍ അനുവാദം നല്‍കി. എന്നാല്‍, കോതി മാറ്റുന്നതിന് പകരം മരം ചുവടെ മുറിക്കുകയാണുണ്ടായത്. ഇതിന് നേതൃത്വം നല്‍കിയത് ലോക്കല്‍ സെക്രട്ടറി അബ്ദുള്‍ മനാഫ് ആണെന്ന് മോഹനന്റെ പരാതിയില്‍ പറയുന്നു. മനാഫിനെ പ്രധാന പ്രതിയാക്കിയായിരുന്നു പരാതി.
മോഷണ പരാതിയില്‍ പ്രതി സിപിഎം ലോക്കല്‍ സെക്രട്ടറിയാണെന്നറിഞ്ഞതോടെ പൊലീസും വെട്ടിലായി. ഇതിനിടെ വിവരം നാട്ടില്‍ പാട്ടായി. പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ട് സംഭവം പറഞ്ഞു തീര്‍ത്തുവെന്നാണ് അറിയുന്നത്.