വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിരപ്പോരാളി, വേട്ടയാടലുകളില്‍ പതറാത്ത കമ്യൂണിസ്റ്റ്; ചാനൽ ചർച്ചകളിലെ സിപിഎമ്മിൻ്റെ ജനകീയ മുഖം; സഖാവ് പി ബിജു ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിരപ്പോരാളി, വേട്ടയാടലുകളില്‍ പതറാത്ത കമ്യൂണിസ്റ്റ്; ചാനൽ ചർച്ചകളിലെ സിപിഎമ്മിൻ്റെ ജനകീയ മുഖം; സഖാവ് പി ബിജു ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഐഎം നേതാവും യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന പി. ബിജു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം.

വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിരപ്പോരാളിയായിരുന്നു പി ബിജു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

സമരമുഖങ്ങളിലെ വേട്ടയാടലുകളില്‍ പതറാത്ത കമ്യൂണിസ്റ്റാണ് ബിജു. ശാരീരികമായ പരിമിതികളെ അതിജീവിച്ച്‌ കുട്ടിക്കാലം മുതല്‍ക്കെ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന നേതാവായിരുന്നു അദ്ദേഹം.

ആശയപരമായ ഉള്‍ക്കാഴ്ചയും സര്‍ഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലര്‍ത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയര്‍ത്തിയത്. യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു.

എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു പി ബിജു. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ് കൊവിഡ് പ്രശ്നങ്ങള്‍ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു.