video
play-sharp-fill
സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടല്‍ ഫലം കണ്ടു: കുട്ടനാട് സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം; ആര്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകില്ല; ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ധാരണ

സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടല്‍ ഫലം കണ്ടു: കുട്ടനാട് സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം; ആര്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകില്ല; ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ധാരണ

സ്വന്തം ലേഖകൻ

ആലപ്പുഴ: മാസങ്ങളായി കുട്ടനാട് സിപിഎമ്മില്‍ നില നിന്ന രൂക്ഷമായ വിഭാഗീയതക്ക് അവസാനം. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ധാരണയായി. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആര്‍ക്കെതിരെയും അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്തി. പാര്‍ട്ടിയും , ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നല്‍കിയവരെ ചേര്‍ത്ത് നിര്‍ത്താനും തീരുമാനമായി. 380ലേറെ പേരാണ് 6 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി രാജിവെച്ചത്.

കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ പ്രതികാര നടപടികളില്‍ പ്രതിഷേധിച്ച്‌ 6 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി 350-ലേറെ പേര്‍ പാർട്ടിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രാമങ്കരി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ചേരി തിരിഞ്ഞുള്ള വിഭാഗീയയുടെ തുടര്‍ച്ചയാണ് രാമങ്കരിയില്‍ പ്രാദേശിക നേതാക്കളെ പിന്നീട് സംഘം ചേര്‍ന്ന് അക്രമിക്കുന്നതില്‍ എത്തിച്ചത്.

ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട രാമങ്കരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവരെയാണ് പന്ത്രണ്ടംഗ സി പി എം അനുഭാവികള്‍ മാരകായുങ്ങള്‍ കൊണ്ട് ആക്രമിച്ചത്. രഞ്ജിത്തിന്റെ തലക്ക് അഞ്ച് സ്റ്റിച്ച്‌ ഇടണ്ടി വന്നു.

പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും കൊടുത്ത ക്വട്ടേഷന്‍ ആണിതെന്ന് രഞ്ജിത് ആരോപിച്ചിരുന്നു. ലോക്കല്‍ സമ്മേളനത്തില്‍ തോറ്റതിന്റെ പ്രതികാരം കൊണ്ട് ചെയ്തതാണിതെന്നും രജ്ഞിത് പറഞ്ഞിരുന്നു.