video
play-sharp-fill

വിവാഹവാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിപിഎം-ഡിവൈഎഫ്ഐ നേതാവ് ജയിലിലായി. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വലിയപറമ്പ് രതീഷ് കുതിരുമ്മലിനെ (33)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയതിന് ശേഷം 2008 മുതൽ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ രതീഷ് രഹസ്യമായി യുവതിയുടെ ഒരു ബന്ധുവിനെ തന്നെ വിവാഹം ചെയ്തതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ആദ്യ ഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ മടിച്ചെങ്കിലും സമ്മർദ്ദമുയർന്നതോടെ കേസെടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പിന്നീട് ഇയാൾ ഒളിവിൽ ആയിരുന്നു. പൊലീസിന് പരാതി നൽകിയ കൂട്ടത്തിൽ തന്നെ യുവതി സിപിഎം നേതൃത്വത്തിനും പരാതി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഇയാളെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.