സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അമ്മയുടെ സുഹൃത്തായ സി പി എം പഞ്ചായത്ത് അംഗം ഒളിവിൽ
സ്വന്തം ലേഖിക
പറവൂർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഏഴിക്കര പഞ്ചായത്ത് പത്താം വാർഡ് സി.പി.എം അംഗം ഈട്ടുമ്മൽ ഇ.ആർ.സുനിൽരാജിനെതിരെ (40) പൊലീസ് കേസെടുത്തു.ഇയാൾ ഒളിവിലാണ്.പോസ്കോ പ്രകാരമാണ് കേസ്. പറവൂരിലെ ടെക്സ്റ്റയിത്സ് ജീവനക്കാരിയായ അമ്മയുടെ സുഹൃത്താണ് സുനിൽരാജ്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെൺകുട്ടിയും അമ്മയും വാടകയ്ക്കു താമസിക്കുന്ന വടക്കുംപുറത്തെ വീട്ടിൽ വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈയിൽ പിടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവ് അമ്മയുമായി അകന്ന് കഴിയുകയാണ്. അമ്മയുടെ വീട്ടിൽ ചെന്ന് പെൺകുട്ടി വിവരം പറയുകയായിരുന്നു.അമ്മൂമ്മയുടെ ഒപ്പമെത്തിയാണ് പരാതി നൽകിയത്. ഇപ്പോൾ അമ്മൂമ്മയുടെ കൂടെയാണ് പെൺകുട്ടി.പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. സ്ത്രീയെ അപമാനിക്കാൻ വേണ്ടി ഉപദ്രവിക്കുക, ബോധപൂർവം മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളും സുനിൽരാജിനു മേൽ ചുമത്തിയിട്ടുണ്ട്. . സി.പി.എം ഏഴിക്കര നെട്ടായിക്കൊടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുനിൽരാജിനെ ബുധനാഴ്ച കൂടിയ യോഗം നീക്കം ചെയ്തിരുന്നു.