play-sharp-fill
കേരളം ത്രിപുരയാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് സിപിഐ കോട്ടയം ജില്ലാ കൗൺസിൽ:മുഖ്യമന്ത്രിയുടെ ധാർഷ്ട‌്യവും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന പങ്കുവഹിച്ചതായി യോഗം വിലയിരുത്തി.

കേരളം ത്രിപുരയാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് സിപിഐ കോട്ടയം ജില്ലാ കൗൺസിൽ:മുഖ്യമന്ത്രിയുടെ ധാർഷ്ട‌്യവും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന പങ്കുവഹിച്ചതായി യോഗം വിലയിരുത്തി.

 

 

കോട്ടയം : ലോക സഭയ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സിപിഐ കോട്ടയം ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി ക്കെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട‌്യവും തിരഞ്ഞെടുപ്പ് പരാജയ ത്തിന് പ്രധാന പങ്കുവഹിച്ചതായി യോഗം വിലയിരുത്തി.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർ ന്ന പ്രത്യേക കൗൺസിലിലാണ് മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നത്. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ചേർന്ന് തയാറാ ക്കിയ റിപ്പോർട്ട് ജില്ലാ കൗൺസിൽ ചർച്ച ചെയ്‌ത് അംഗീകരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളവും ആകാതിരിക്കണമെങ്കിൽ പാർട്ടി അടിയന്തര ഇട പെടൽ നടത്തണമെന്നും ആവ ശ്യപ്പെട്ടു.


രാവിലെ ആരംഭിച്ച ചർച്ചകൾ രാത്രിവരെ നീണ്ടു. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരൻ എന്നിവർ യോഗം നിയ ന്ത്രിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു സിപിഐ മന്ത്രിമാരുടെ പ്രവർത്തനങ്ങളും പുനഃപരിശോ ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിനെ വി ണ്ടും അധികാരത്തിലേറ്റാൻ സഹായിച്ചത് അന്നത്തെ മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തിൽ പൊതുവിതരണ രംഗത്ത് നടത്തിയ കിറ്റ് വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ്. ഇപ്പോഴത്തെ സിവിൽ സപ്ലൈ സ് കൃഷി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം.

കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തതും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാന പ്രശ്ന‌ങ്ങളെങ്കിലും ഇവ കൃത്യമായി ജനങ്ങളെ ബോധ്യ പ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. സമ്പത്ത് ചെലവഴിക്കുന്നതിന് മുൻഗണന നിശ്ചയിക്കുന്നതിലും : സർക്കാർ പരാജയപ്പെട്ടു. പെൻഷൻ വിതരണം, പൊതുവിതരണം. ആശുപത്രികളിലെ മരുന്നു വിതരണം ഇവയെല്ലാം അവഗണി ക്കപ്പെട്ടു.

വ്യവസായ മന്ത്രി പുതിയ കാര്യങ്ങൾ ഏറെ പറയുമെ ങ്കിലും ജില്ലയിലെ പോലും വ്യവ സായങ്ങളും തൊഴിലാളികളും അവഗണിക്കപ്പെടുകയാണ്. ജില്ലയിലുള്ള എച്ച്എൻഎൽ, ട്രാവൻ കൂർ സിമന്റ്സ്, കോട്ടയം ടെക്‌സ്റ്റൈൽസ് എല്ലാം പ്രതിസന്ധിയിലാണ്. മന്ത്രിമാരെ മാറ്റി പരീക്ഷിക്കണം.

മുന്നണിയിൽ പറയേണ്ട കാര്യ ങ്ങൾ പറയേണ്ടതു പോലെ പറഞ്ഞ് അടിയന്തര ഇടപെടൽ നട ത്താൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. അതു പാർട്ടിയുടെ കടമയും കർത്തവ്യയുമാണ്. ജില്ല യിൽ ബിജെപിക്ക് വലിയ മുന്നേ റ്റം നടത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസ് പ്രവർത്തനം ഇല്ലാതാകും. പാർട്ടിക്കൊപ്പം നിൽക്കുന്ന പരമ്പരാഗത പ്രവർ ത്തകർ അപ്പോൾ ബിജെപി പാള യത്തിലേക്ക് പോകാനുള്ള അവസരം ഒരുങ്ങും. പ്രവർത്തകരെ അവരുടെ കൂടാരത്തിൽ എത്തിക്കുന്ന പ്രവർത്തനം നടത്തരുത്. കമ്യൂണിസ്റ്റ‌് പാർട്ടിയുടെ പ്രവർ ത്തന ശൈലിയിൽ മാറ്റം വരുത്തണം. പരമ്പരാഗത വ്യവസായങ്ങളായ കയർ, കള്ള്, മത്സ്യം എന്നിവയിൽ ശക്‌തമായ ഇടപെടൽ നടത്തി പ്രവർത്തകരെ ഒപ്പും നിർത്തണം. കള്ളിനെ ഉപേക്ഷിച്ച് സർക്കാർ ബാറിന് പിറകെ പോ കുകയാണ്.

കള്ളു ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററാണ്. എന്നാൽ ബാറുകളുടെ ദൂരപരിധി 50 മീറ്റർ മാത്രമാണ്. കള്ളുഷാപ്പുകൾ പരമ്പരാഗതമായി എത്രയോ പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണെന്ന് മനസ്സിലാക്കണം പരമ്പരാഗത മേഖലയിലെ പ്രവർ ത്തകരെ ചേർത്തു നിർത്താൻ കഴിയാതിരുന്നാൽ പാർട്ടിയോടൊ പ്പമുള്ള അടിസ്ഥാന വർഗം അക ന്നുപോകുമെന്ന മുന്നറിയിപ്പും കൗൺസിൽ യോഗം നൽകി.