video
play-sharp-fill
കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ

കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐ എംഎല്‍എ പങ്കെടുത്തിതിൽ വിവാദം.

വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എഐസിസി പ്രസിഡന്‍റിനെയടക്കം പങ്കെടുപ്പിച്ചുളള വിപുലമായ പരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഐക്കാരിയായ എംഎല്‍എ സി കെ ആശയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് ആശ പരിപാടിയില്‍ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസിയാണ് സംഘാടകരെങ്കിലും വൈക്കം സത്യഗ്രഹത്തിന്‍റെ ആശയ പ്രചരണം ലക്ഷ്യമിട്ട് നടക്കുന്ന പരിപാടിയായതിനാലാണ് പങ്കെടക്കുന്നതെന്നാണ് എംഎല്‍എയുടെ വിശദീകരണം.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആശയുടെ പങ്കാളിത്തത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതൃത്വവും വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് എംഎല്‍എ കോണ്‍ഗ്രസ് വേദിയില്‍ പോയതെന്ന് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. എന്നാല്‍ വൈക്കം സത്യഗ്രഹത്തിന്‍റെ ആശയ പ്രചരണാര്‍ഥം നടക്കുന്ന പരിപാടി ആയതിനാല്‍ വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ബി ബിനു.