സി.പി.ഐ മന്ത്രിമാരുടെ പട്ടിക പുറത്തു വിട്ടു: ചിഞ്ചുറാണിയും രാജനും, അനിലും പ്രസാദും മന്ത്രിമാരാകും; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും; പുതുമുഖങ്ങളുമായി സി.പി.ഐയും

സി.പി.ഐ മന്ത്രിമാരുടെ പട്ടിക പുറത്തു വിട്ടു: ചിഞ്ചുറാണിയും രാജനും, അനിലും പ്രസാദും മന്ത്രിമാരാകും; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും; പുതുമുഖങ്ങളുമായി സി.പി.ഐയും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാലു പുതുമുഖങ്ങളെയുമായി സി.പി.ഐ. മന്ത്രിമാരുടെ പട്ടികയിൽ വനിതയെക്കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ സി.പി.ഐ രംഗത്ത് എത്തിയിരിക്കുന്നത്. മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും പുതുമുഖമാണ്.
കൊല്ലം ചടയമംഗലത്തു നിന്നുള്ള ജെ.ചിഞ്ചുറാണി, തൃശൂർ ഒല്ലൂർ നിയോജക മണ്ഡലത്തിലെ ജെ.രാജൻ, ചേർത്തലയിൽ നിന്നുള്ള പി.പ്രസാദ് എം.എൽ.എ, നെടുമങ്ങാട് നിന്നുള്ള ജി.ആർ അനിൽ എന്നിവരാണ് സി.പി.ഐയുടെ മന്ത്രിമാർ. ആർ.ചന്ദ്രശേഖരൻ തന്നെയാണ് സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവ്. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ.

സി.പി.ഐയുടെ മന്ത്രിമാർ ഇവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ.ചിഞ്ചുറാണി

ജെ.ചിഞ്ചുറാണി
ചടയമംഗലത്തു നിന്നുള്ള എം.എൽ.എ. സി.പി.ഐയുടെ ഏക വനിതാ മന്ത്രി. കഴിഞ്ഞ തവണ സി.പി.ഐയുടെ പട്ടികയിൽ വനിതാ മന്ത്രി ഉണ്ടായിരുന്നില്ല. ഇത്തവണ ഈ ആരോപണം മാറ്റിയെഴുതുകയാണ് സി.പി.ഐ. 1990 മുതൽ തിരഞ്ഞെടുപ്പ് രംഗത്തുള്ള ചിഞ്ചുറാണി ഗ്രാമപഞ്ചായത്തിലേയ്ക്കും, ജില്ലാ പഞ്ചായത്തിലേയ്ക്കും മത്സരിച്ചിട്ടുണ്ട്.
13009 വോട്ടിനാണ് ചിഞ്ചുറാണി ചടയമംഗലത്തു നിന്നും വിജയിച്ചത്. കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുകേശനാണ് 58 കാരിയായ ചിഞ്ചുറാണിയുടെ ഭർത്താവ്. എൽ.ഐ.സി ഏജന്റും സാമൂഹിക പ്രവർത്തകയുമാണ് ഇവർ. നിലവിൽ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്.

കെ.രാജൻ

കെ.രാജൻ
തൃശൂർ ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് കെ.രാജൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പിണറായി സർക്കാരിൽ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സി.പി.ഐ സംസ്ഥാന സമിതി അംഗമായ രാജന് 47 വയസാണ്. ഭാര്യ എൻ.അനുപമ. തൃശൂർ അന്തിക്കാട് സ്വദേശിയാണ് രാജൻ. നിലവിൽ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്.

പി.പ്രസാദ്

പി.പ്രസാദ്
ചേർത്തലയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പി.പ്രസാദ്. കഴിഞ്ഞ തവണ മന്ത്രിയായിരുന്ന പി.തിലോത്തമനെ മാറ്റിയാണ് പ്രസാദിനു സി.പി.ഐ അവസരം നൽകിയത്. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ എത്തിയ പ്രസാദ്, സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ആദിവാസി മഹാസഭ ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. 2016 ൽ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ മത്സരിച്ചിരുന്നു. 2021 ൽ ചേർത്തലയിൽ നിന്നും 6148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവിൽ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്.

ജി.ആർ അനിൽ

ജി.ആർ അനിൽ

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ അനിൽ തിരുവനന്തപുരം നെടുമങ്ങാട് നിന്നുള്ള എം.എൽ.എയാണ്. കോൺഗ്രസിലെ പി.എസ് പ്രശാന്തിനെ പരാജയപ്പെടുത്തിയാണ് അനിൽ വിജയിച്ചത്. എ.ഐ.വൈഎഫിലൂടെയാണ് ഇദ്ദേഹം പൊതുപ്രവർത്തന രംഗത്ത് എത്തിയത്.

ചിറ്റയം ഗോപകുമാർ

ചിറ്റയം ഗോപകുമാർ
അടൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ് ചിറ്റയം ഗോപകുമാർ. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 55 വയസുകാരനാണ്. ഭാര്യ ഷേർളിബായി.