രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു; അനിലിന്റെ ബിജെപി പ്രവേശനം; ആന്റണിയുടെ ആരോഗ്യം; തന്റെ വിശ്വാസം; കൃപാസനത്തിൽ അനുഭവസാക്ഷ്യം പറഞ്ഞ് എലിസബത്ത് ആന്റണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനില്‍ ആന്റണിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്‍ക്കൊള്ളുന്നു. ബിജെപിയില്‍ നിരവധി അവസരങ്ങള്‍ അനില്‍ ആന്റണിക്ക് ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എകെ ആന്റണി പ്രാര്‍ഥനയിലൂടെയാണ് ആത്മവിശ്വാസവും ആരോഗ്യം വീണ്ടെടുത്തത്. കൃപാസനത്തില്‍ അനുഭവസാക്ഷ്യം പറയുകയായിരുന്നു എലിസബത്ത്.
‘എന്റെ ഭര്‍ത്താവ് അവിശ്വാസിയാണ്. അത് പരിഹരിച്ച് ഭര്‍ത്താവിന്റെ കാലിന് സ്വാധീനം കൊടുക്കണം. അദ്ദേഹം രാഷ്ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും ഈ പതിനഞ്ചാം തീയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിച്ചു. പിന്നീട് ആത്മവിശ്വാസം തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. 15 ാം തിയ്യതി ഹൈദരാബാദിലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തനിയെ യാത്ര ചെയ്ത് പോയി തിരിച്ചെത്തി.
രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. അവന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നതാണ്.
പക്ഷേ രാഷ്ട്രീയ പ്രവേശനം തടസം മാറ്റാനാണ് ഞാന്‍ രണ്ടാമത്തെ നിയോഗം വെച്ചത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍, ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കി. രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ പ്രവേശനം നടത്താനാകില്ലെന്ന് അതിലൂടെ മനസ്സിലായി. ഭര്‍ത്താവ് അതിന് വേണ്ടി പരിശ്രമിച്ചിട്ടില്ല.’ എലിസബത്ത് ആന്റണി പറഞ്ഞു.
അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിലെ പ്രാര്‍ത്ഥനയിലൂടെയാണ് മകന്റെ ബിജെപി പ്രവേശത്തിന് അനുമതി ലഭിച്ചത്.
കൃപാസനത്തിലെ വൈദികനാണ് ബിജെപി പ്രവേശനത്തിന് അനുമതി നല്‍കിയത്. അതുവരെ ബിജെപിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു. ബിജെപിയില്‍ മകന് നിരവധി അവസരങ്ങള്‍ ലഭിക്കും എന്നെല്ലാം വീഡിയോയില്‍ ആന്റണിയുടെ ഭാര്യ പറയുന്നുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതും ജീവിക്കുന്നതും. അപ്പോള്‍ ബിജെപിയില്‍ പോകുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. അമ്മയോട് ആലോചന ചോദിക്കാനായി വീണ്ടും ഇവിടെ വന്നു. താൻ നല്‍കിയ തുണ്ട് ജോസഫ് അച്ചൻ അമ്മയുടെ കാല്‍ക്കീഴില്‍ വെച്ച് പ്രാര്‍ത്ഥിച്ച ശേഷം പറഞ്ഞു, മകൻ തിരിച്ചു വരാൻ പ്രാര്‍ത്ഥിക്കേണ്ടെന്ന്. ബിജെപിയില്‍ മകന് നല്ലൊരു ഭാവി അമ്മ കാണിച്ചു തരും. ഉടനേ തന്നെ തന്റെ മനസ്സ് അമ്മ മാറ്റി തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓണ്‍ ദി സ്‌പോട്ടില്‍ മാറ്റി തനിക്ക് വേറൊരു ഹൃദയം തന്നു.