കാലടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം; രണ്ടുപേർക്ക് പരിക്കേറ്റു; ഡിവൈഎഫ്‌ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ
സ്വന്തം ലേഖകൻ
എറണാകുളം: കാലടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
ഡിവൈഎഫ്‌ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഘര്‍ഷം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി.പി.ഐ ആരോപിച്ചു.
ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. പിന്നീട് വീട് കയറി ആക്രമിക്കുകയായിരുന്നു.
നേരത്തെ സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നതില്‍ പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇരുവിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
Third Eye News Live
0