രണ്ടാമത്തെ പ്രത്യേക പരിശോധന ബുധനും വ്യാഴവും: ലക്ഷ്യം 17800 പേരെ പരിശോധിക്കാൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സമ്പര്‍ക്കത്തിലൂടെ രോഗം പകരാന്‍ സാധ്യതയുള്ളവര്‍ക്കുള്ള രണ്ടാം ഘട്ട പ്രത്യേക പരിശോധന ബുധനും വ്യാഴവുമായി ജില്ലയില്‍ നടക്കും. ആകെ 17800 പേരെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ട പ്രത്യേക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിളുകളാണ് രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ശേഖരിക്കുക. ഇതിനു പുറമെ സമ്പര്‍ക്ക സാധ്യതയുള്ള മേഖലകളിലും രോഗം കൂടുതലായി സ്ഥിരീകരിച്ച സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചശേഷം ആറ് ആഴ്ച മുതല്‍ എട്ട് ആഴ്ച വരെയുള്ള സമയപരിധിയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയാകും. ആറ് ആഴ്ച തികയുന്ന ദിവസം തന്നെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്ന് കളക്ടര്‍ അറിയിച്ചു.