വൈക്കം കൊടിയാട് ഗര്‍ഭിണിപ്പശുക്കളെ മോഷ്ടിച്ച്‌ കടത്തിയ കേസ്: പ്രതികള്‍ പൊലീസ് പിടിയില്‍; മോഷണം വ്യക്തിവൈരാഗ്യം മൂലം

Spread the love

സ്വന്തം ലേഖിക

വൈക്കം: ഗര്‍ഭിണി പശുക്കളെ മോഷ്ടിച്ച്‌ കടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍.

വൈക്കം കൊടിയാട് പുത്തന്‍പുരയില്‍ രാജഗോപാലന്‍- സുജാത ദമ്പതികളുടെ പശുക്കളെ വാഴമന കൊടിയാടു ഭാഗത്തെ റോഡരികില്‍ നിന്ന് മോഷ്ടിച്ച കേസില്‍ രാജഗോപാലിന്‍റെ ബന്ധുക്കളായ ചെമ്പ് വാഴേകാട് സ്വദേശി വാസുദേവന്‍ (57), ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് പശുക്കളെയാണ് മോഷ്ടിച്ച്‌ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഉള്‍പ്രദേശത്തെ വിജനമായ വഴികളിലൂടെ പശുക്കളെ കടത്തിക്കൊണ്ടു പോയ പ്രതികള്‍, പശുക്കളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

എസ്.ഐ അജ്മല്‍ ഹുസൈന്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പശുവിന്‍റെ ഉടമസ്ഥനായ രാജഗോപാലും ബന്ധുക്കളുമായി കുറച്ചു കാലമായി കലഹത്തിലായിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഇവര്‍ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു.

ഈ വിരോധത്തിന്‍റെ ഭാഗമായാണ് പശുക്കളെ മോഷ്ടിച്ച്‌ കൊണ്ടുപോയി ഇവര്‍ വില്‍ക്കാന്‍ തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.