പശുവിനെ കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കൊന്നനിലയിൽ ; സമീപവാസി അഴിച്ചുകൊണ്ട്‌പോകുന്നത് കണ്ടതായി നാട്ടുകാർ : സംഭവം പാലക്കാട്

പശുവിനെ കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കൊന്നനിലയിൽ ; സമീപവാസി അഴിച്ചുകൊണ്ട്‌പോകുന്നത് കണ്ടതായി നാട്ടുകാർ : സംഭവം പാലക്കാട്

 

സ്വന്തം ലേഖകൻ

പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി. അഞ്ചാം തിയതി മുതലാണ് വിനോദിൻറെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് പശുവിനെ കെട്ടിയിട്ടതായിരുന്നു. എന്നാൽ, അന്ന് വൈകുന്നേരം മുതൽ പശുവിനെ കാണാതായി. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചിൽ നടത്തിയിട്ടും കണ്ടില്ല.

എന്നാൽ, കഴിഞ്ഞദിവസം വൈകുന്നേരമാണ് ഒരു കുറ്റിക്കാട്ടിൽ കൈകാലുകൾ കെട്ടിയ നിലയിൽ പശു ചത്തു കിടക്കുന്നത് കണ്ടത്. സമീപവാസി പശുവിനെ അഴിച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ പശുവിൻറെ കൈകാലുകൾ ബന്ധിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗഡോക്ടർ എത്തി പോസ്റ്റ്‌മോർട്ടം നടത്തി. സമാനരീതിയിൽ നേരത്തെ സമീപത്തെ വീടുകളിൽ വളർത്തുന്ന പശുക്കൾ പീഡനത്തിന് ഇരയായതായി എന്നും പരാതിയുണ്ട്. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് മണ്ണാർക്കാട് സി ഐ പറഞ്ഞു.

സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം മണ്ണാർക്കാട് പൊലീസ് കേസെടുത്തു. മണ്ണാർക്കാട് മാസപറമ്പ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരൻ.

Tags :