video
play-sharp-fill

മുണ്ടക്കയത്ത് പന്ത്രണ്ടുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്തു: കൊവിഡ് ബാധിതയായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി

മുണ്ടക്കയത്ത് പന്ത്രണ്ടുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്തു: കൊവിഡ് ബാധിതയായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി

Spread the love

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: പന്ത്രണ്ടു വയസുകാരിയായ മകളെ അതിക്രൂരമായി കഴുത്ത് ഞരിച്ചു കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊവിഡ് ബാധിതയായതിനാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊവിഡ് സെന്ററിലേയ്ക്ക് ഇവരെ മാറ്റി.

മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച കേസിൽ മുണ്ടക്കയം കൂട്ടിക്കലിൽ കണ്ടത്തിൽ ഷമീറിന്റെ ഭാര്യ ലൈജീനയൊണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. മകൾ ഷംനയെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മകളുടെ കഴുത്തിൽ ഷാള് മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേരുന്നുള്ള കിണറ്റിൽ ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഓടിയെത്തിയപ്പോഴാണ് കൊലപാതക വിവരം പറയുന്നത്. കുട്ടിയെ എംഎംടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു വെന്നായിരുന്നു പ്രാഥമിക വിവരം. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ലൈജീനയും മകളും വീട്ടിൽ തനിച്ചായിരുന്നു താമസം. ഭർത്താവ് വിദേശത്താണ്.

കിണറ്റിൽ ചാടിയതിനെ തുടർന്നു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ നിന്നും വിട്ടയച്ചതിനെ തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് ബാധിതയായതിനാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കൊവിഡ് സെന്ററിലേയ്ക്കു മാറ്റി.