play-sharp-fill
കോട്ടയം ജില്ലയിൽ 609 പേർക്ക് കൊവിഡ്; ജില്ലയിൽ 599 പേർക്കും സമ്പർക്ക രോഗം

കോട്ടയം ജില്ലയിൽ 609 പേർക്ക് കൊവിഡ്; ജില്ലയിൽ 599 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 609 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 599 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ 10 പേർ രോഗബാധിതരായി.
പുതിയതായി 6252 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.74 ശതമാനമാണ്.


രോഗം ബാധിച്ചവരിൽ 262 പുരുഷൻമാരും 256 സ്ത്രീകളും 91 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

390 പേർ രോഗമുക്തരായി. 5095 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 204275 പേർ കോവിഡ് ബാധിതരായി. 197380 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 22469 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 79

പനച്ചിക്കാട്-66

കുറിച്ചി – 40

തൃക്കൊടിത്താനം – 37

ചങ്ങനാശേരി – 30

കാഞ്ഞിരപ്പള്ളി -28

വാഴപ്പള്ളി-18

കോരുത്തോട്- 17

നീണ്ടൂർ, അയർക്കുന്നം -13

അയ്മനം, പാമ്പാടി, എരുമേലി, കറുകച്ചാൽ-12

ഈരാറ്റുപേട്ട, അതിരമ്പുഴ – 11

കൂരോപ്പട, വെള്ളൂർ – 10

മാടപ്പള്ളി – 9

മണിമല, പാലാ – 8

ആർപ്പൂക്കര, നെടുംകുന്നം, തിരുവാർപ്പ്, ചെമ്പ് – 7

കടുത്തുരുത്തി, വാകത്താനം, മുണ്ടക്കയം, ഉദയനാപുരം, മീനടം – 6

കുമരകം, കാണക്കാരി, ഏറ്റുമാനൂർ – 5

മീനച്ചിൽ, വാഴൂർ, പള്ളിക്കത്തോട്, വിജയപുരം,
ഞീഴൂർ, മണർകാട്, പായിപ്പാട്,ചിറക്കടവ്, പാറത്തോട് – 4

തിടനാട്, വെള്ളാവൂർ, കടപ്ലാമറ്റം, പുതുപ്പള്ളി, രാമപുരം – 3

മാഞ്ഞൂർ, വൈക്കം, മുളക്കുളം, ടി.വി പുരം, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, കുറവിലങ്ങാട്, തലപ്പലം – 2

മേലുകാവ്, കല്ലറ, വെളിയന്നൂർ, മറവന്തുരുത്ത്, കരൂർ, മൂന്നിലവ്, വെച്ചൂർ, എലിക്കുളം, തലയാഴം, മുത്തോലി, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ – 1