
ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു ; ഇതോടെ കോവിഡ് വാർഡിലെ ആത്മഹത്യ മൂന്നായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. കൊല്ലം സ്വദേശിയായ 52 കാരൻ ആണ് ഇന്ന് കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തത്.
അതേസമയം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലെ മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. കഴിഞ്ഞ മാസം രണ്ടു പേർ കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോവിഡ് സംശയത്തെത്തുടർന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്നു രാവിലെ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ ഇയാളെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.
Third Eye News Live
0
Tags :