video
play-sharp-fill
പുതുവർഷത്തിൽ പ്രതീക്ഷയുടെ തിരിവെട്ടം…! കേരളത്തിലെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

പുതുവർഷത്തിൽ പ്രതീക്ഷയുടെ തിരിവെട്ടം…! കേരളത്തിലെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതുവർഷത്തിൽ തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം. ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ നടത്തും.

തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് കോവിഡ് വാക്‌സിൻ ട്രയൽ റൺ നടക്കുക. ജില്ലകളിലെ സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും ട്രയൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണിത്. ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദ്യത്തെ ഡ്രൈ റൺ നടന്നിരുന്നു.

രാജ്യമെമ്പാടുമായി 96,000 വാക്‌സിനേറ്റർമാരെയാണ് ഇതിനായി തയാറാക്കി നിർത്തിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് മൂന്നു സ്ഥലങ്ങളിലെങ്കിലും ഡ്രൈ റൺ നടത്തണമെന്നാണ് തീരുമാനം.

ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡമ്മി കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന പ്രക്രിയയാണിത്. യഥാർത്ഥ വാക്‌സിൻ ഡ്രൈവ് ആരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ന്യൂനതകൾ കണ്ടെത്താനുള്ള മാർഗം കൂടിയാണ് ഡ്രൈ റൺ.