ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയില്ല; വിശദീകരണം തേടി ഡിഎംഒ
സ്വന്തം ലേഖകന്‍
തൃശൂര്‍: രജിസ്റ്റര്‍ ചെയ്തിട്ടും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആയൂര്‍വേദ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയില്ല. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഡിഎംഒ അധികൃതകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ വാക്സിനേഷനില്‍ നിന്ന് മനഃപ്പൂര്‍വ്വം വിട്ടു നിന്നതല്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താതിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആളുകളുടെ കണക്കനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ് എടുക്കുന്നവര്‍ക്കുള്ള വാക്സിന്‍ കരുതിയിരുന്നത്. ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്പ്പ് നിര്‍ദ്ദേശിച്ചിരുന്നത്.
ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ റീന ആവശ്യപ്പെട്ടു. ഡോക്ടര്‍മാരടക്കമുള്ളവര്‍ എത്താതിരുന്നത് ശനിയാഴ്ച നടന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കളക്ടര്‍ എസ്.ഷാനവാസ് ഇതുസംബന്ധിച്ച്ഡിഎ.ഒയോട് വിവരങ്ങളും ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്.
വാക്സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ചുള്ള ആയൂര്‍വേദ ഡിഎംഒയുടെ പ്രത്യേക ഉത്തരവും ലഭിച്ചിട്ടില്ല. ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവാണ്. ഇയാളുമായി സമ്ബര്‍ക്ക പട്ടികയിലുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രസവ ചികിത്സ നടത്തുന്നവര്‍ എന്നിവരാണ് കുത്തിവെപ്പിനുള്ള ലിസ്റ്റിലുണ്ടായിരുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായിരുന്നു ഡ്യൂട്ടി. ചിലര്‍ ലീവിലായതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് വാക്സിനേഷന്‍ എടുക്കാന്‍ സാധിക്കാതെയിരുന്നതെന്നും രണ്ടാംഘട്ടത്തില്‍ കുത്തിവെയ്പെടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. രണ്ടാംഘട്ട അലോട്ട്മെന്റില്‍ വാക്സിനേഷന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട സിഎംഒ ഡോ.പ്രീതി അറിയിച്ചു.