ആദ്യ സ്റ്റോക്ക് അടുത്ത ആഴ്ച എത്തും; കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍
സ്വന്തം ലേഖകന്‍
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്റ്റോക്ക് എത്തും. എന്നാല്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല.
വാക്സിന്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച് 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കി വരുന്നുണ്ട്. വാക്സിന്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി, ലോക്നായക് ആശുപത്രി, കസ്തൂര്‍ബ ആശുപത്രി, അംബേദ്ക്കര്‍ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വാക്സിന്‍ സൂക്ഷിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വാക്സിനേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group