18–45 വയസ് പ്രായപരിധിക്കാർക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും; കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസത്തിന് ശേഷമേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ; വാക്സിൻ എടുത്താലും മാസ്ക് ധരിക്കണം
സ്വന്തം ലേഖകൻ
കോട്ടയം: 18–45 വയസ് പ്രായപരിധിക്കാർക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും. തിങ്കളാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും.
വാക്സിൻ എടുക്കാൻ തിരക്കു കൂട്ടേണ്ടതില്ല. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. എന്നാൽ കോവാക്സിൻ രണ്ടാമത്തെ ഡോസ് നാല്-ആറ് ആഴ്ചയ്ക്കുള്ളിൽ എടുക്കണം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ പുതിയ നിർദേശം അനുസരിച്ചാണിത്. വാക്സിൻ എടുത്താലും മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.
വീടും പരിസരവും ശുചിയാക്കാനുള്ള പ്രവർത്തനം നടത്താൻ 16ന് ഡ്രൈഡേ ആചരിക്കണം.
Third Eye News Live
0
Tags :