
സ്വന്തം ലേഖകൻ
കൊച്ചി: കൊവിഡിന്റെ രണ്ടാം വരവ് കൂടുതൽ ഭീകരമായി പടർന്നു പിടിക്കുന്നതിനിടെ റെയിൽവേയിലും നിയന്ത്രണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നാളെയും മെയ് രണ്ടിനും ആറ് മെമുവും രണ്ട് എക്‌സ് പ്രസ് തീവണ്ടികളും സര്‍വീസ് നടത്തില്ലെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൊല്ലം-ആലപ്പഴു(06014) മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍,ആലപ്പുഴ- കൊല്ലം (06013) മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍,എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ(06015)മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍,ആലപ്പുഴ-എറണാകുളം(06016) മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍,ഷൊര്‍ണ്ണൂര്‍-എറണാകുളം(06017)മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍,എറണാകുളം-ഷൊര്‍ണ്ണൂര്‍(06018)മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയ മെമു സര്‍വ്വീസ്.പുനലൂര്‍-ഗുരുവായര്‍(06327) ഡെയ്‌ലി എക്‌സപ്രസ് സ്‌പെഷ്യല്‍.ഗുരുവായൂര്‍-പുനലൂര്‍(06328)ഡെയ്‌ലി എക്‌സപ്രസ് സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയ മറ്റ് രണ്ട് തീവണ്ടികള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീവണ്ടികള്‍ റദ്ദാക്കിയതെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group


