കൊവിഡ് വാക്സിനെടുത്തിട്ടും രക്ഷയില്ല: മകൾ വീണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ്: അയ്യപ്പ ശാപമെന്ന് വിമർശിച്ച് സോഷ്യൽ മീഡിയ

കൊവിഡ് വാക്സിനെടുത്തിട്ടും രക്ഷയില്ല: മകൾ വീണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ്: അയ്യപ്പ ശാപമെന്ന് വിമർശിച്ച് സോഷ്യൽ മീഡിയ

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: മകൾ വീണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയ്ക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും സുരക്ഷയെ കരുതി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സീൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ച മുഖ്യമന്തി പിണറായി വിജയനെ പരിഹസിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. അയ്യപ്പ ശാപമാണ് മുഖ്യമന്ത്രിയുടെ കൊവിഡിന് കാരണമെന്ന പ്രചാരണമാണ് ഈ വിഭാഗം നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.