
സ്വന്തം ലേഖകൻ
ഡൽഹി: ഓക്‌സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍, പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 20 കേന്ദ്രങ്ങളിലായി രണ്ടാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.
ആദ്യ രണ്ടുഘട്ടങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനായ ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടത്താനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷണം നടന്നിരുന്നുവെങ്കിലും അതു പൂര്‍ണമായും വിദേശത്തായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാനഘട്ടമായ മൂന്നാംഘട്ടത്തിലെ പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. സിറം-ഓക്സഫഡ് കോവിഡ് ഷീല്‍ഡ് എന്നാണ് വാക്സിന്റെ പേര്. അവസാനഘട്ട പരീക്ഷണം വിജയമായാല്‍ നവംബര്‍ അവസാനത്തോടെ വാക്സിന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആയിരം രൂപയോ അതില്‍ താഴെയോ ആണ് വാക്‌സിനേഷന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിട്ടുള്ള തുക.