play-sharp-fill
സർവ്വതും തകർത്ത് കൊവിഡ്: ലോകത്ത് രോ​ഗ ബാധിതർ 1.26 കോടി കടന്നു : 24 മണിക്കൂറിൽ 2.30 ലക്ഷത്തിലധികം രോഗികൾ: ഇന്ത്യയിൽ കൊവിഡ് ബാധിതർ എട്ടര ലക്ഷത്തിലേക്ക്

സർവ്വതും തകർത്ത് കൊവിഡ്: ലോകത്ത് രോ​ഗ ബാധിതർ 1.26 കോടി കടന്നു : 24 മണിക്കൂറിൽ 2.30 ലക്ഷത്തിലധികം രോഗികൾ: ഇന്ത്യയിൽ കൊവിഡ് ബാധിതർ എട്ടര ലക്ഷത്തിലേക്ക്

സ്വന്തം ലേഖകൻ

വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ രോഗികളുടെ എണ്ണം ഒരു കോടി 26 ലക്ഷം കവിഞ്ഞു. ആ​ഗോളതലത്തിൽ 12,614,254 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെ കൊവിഡ് മരണവും വർദ്ധിക്കുകയാണ്. 561,982 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 7,319,442 പേർ കൊവിഡിൽ നിന്നും മുക്തി നേടി.

അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അമേരിക്കയിലെയും, ബ്രസീലിലെയും സ്ഥിതി ​ഗതികൾ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71000ത്തിലധികം പുതിയ രോഗികളാണ് അമേരിക്കയിലുണ്ടായിരിക്കുന്നത്. 825 പേർ അമേരിക്കയിൽ ഇന്നലെ മാത്രം മരിച്ചതോടെ ആകെ മരണം 1.36 ലക്ഷം കടന്നു. നിലവിൽ അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂയോർക്ക്, ഫ്ലോറിഡ, കാലിഫോർണിയ, എന്നീ പ്രദേശങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ബ്രസീലിൽ 45,000ത്തിലധികം പുതിയ രോഗബാധിതരാണ് ഉണ്ടായിരിക്കുന്നത്. ബ്രസീലിൽ 1270 പേരാണ് ഇന്നലെ മാത്രം രോ​ഗം ബാധിച്ച് മരിച്ചത്. പ്രതിദിനം മരണ നിരക്കിൽ അമേരിക്കയേക്കാൾ കൂടുതൽ മരണം ഇന്നലെ ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. ആകെ 18 ലക്ഷം കൊവിഡ് രോ​ഗികളാണ് ബ്രസീലിലുളളത്.

രാജ്യത്ത് കൊവിഡ് രോ​ഗികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലും സ്ഥിതി രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 27000ത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, 500ൽ അധികം പേർ രോ​ഗം ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോ​ഗികൾ 8.22 ലക്ഷം കടന്നു. 22,144 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.