play-sharp-fill
കോട്ടയം ജില്ലയിൽ 540 പേർക്ക് കോവിഡ്; 538 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി 10.11; 999 രോ​ഗമുക്തർ

കോട്ടയം ജില്ലയിൽ 540 പേർക്ക് കോവിഡ്; 538 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി 10.11; 999 രോ​ഗമുക്തർ

 

 

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 540 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 538 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി.

പുതിയതായി 5340 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 252 പുരുഷൻമാരും 227 സ്ത്രീകളും 61 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

999 പേർ രോഗമുക്തരായി. 6716 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 215713 പേർ കോവിഡ് ബാധിതരായി. 207204 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31863 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-82

തൃക്കൊടിത്താനം-48

ചങ്ങനാശേരി-26

കടുത്തുരുത്തി-17

വിജയപുരം-16

അതിരമ്പുഴ, എരുമേലി-15

അയർക്കുന്നം, വൈക്കം, പായിപ്പാട്, കുറിച്ചി-14

അയ്മനം-12

മുണ്ടക്കയം-11

ആർപ്പൂക്കര, ഈരാറ്റുപേട്ട-10

മാടപ്പള്ളി, കാണക്കാരി-9

പനച്ചിക്കാട്-8

മറവന്തുരുത്ത്, പാറത്തോട്, പുതുപ്പള്ളി, തലപ്പലം, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, ഏറ്റുമാനൂർ-7

ഭരണങ്ങാനം, കറുകച്ചാൽ, പാലാ, അകലക്കുന്നം-6

തിടനാട്, കുറവിലങ്ങാട്, ഉദയനാപുരം, കങ്ങഴ, വാകത്താനം, വെള്ളൂർ, കടപ്ലാമറ്റം-5

ചെന്പ്, ചിറക്കടവ്, മണർകാട്, മുളക്കുളം, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, മീനച്ചിൽ-4

നീണ്ടൂർ, രാമപുരം, വാഴൂർ, മരങ്ങാട്ടുപിള്ളി, വെള്ളാവൂർ, പൂഞ്ഞാർ, തിരുവാർപ്പ്, ഉഴവൂർ-3

എലിക്കുളം, കടനാട്, കൊഴുവനാൽ, ടി.വി പുരം, കൂരോപ്പട, കോരുത്തോട്, കല്ലറ, തീക്കോയി-2

നെടുംകുന്നം, കരൂർ, വെച്ചൂർ, മാഞ്ഞൂർ, മുത്തോലി, മൂന്നിലവ്, തലയാഴം, കുമരകം, മേലുകാവ്, പള്ളിക്കത്തോട്, ഞീഴൂർ, തലനാട്, മീനടം-1