കേരളത്തിലെ പ്രവാസികള്‍ മരണ വ്യാപാരികളല്ല; വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധനയുടെ പേരിൽ വട്ടം കറക്കി അധികൃതർ ;സൂപ്പര്‍ സ്‌പ്രെഡറിന് ശേഷം വീണ്ടും ജനിതക മാറ്റം സംഭവിച്ച വൈറസ്; പുതിയ ഇനം ചൈനയില്‍ നിന്നല്ല, ദക്ഷിണാഫ്രിക്കയിൽ നിന്ന്; പുതിയ കോവിഡിനെ നേരിടാന്‍ കേരളം
സ്വന്തം ലേഖകന്‍
കൊച്ചി: ബ്രിട്ടനില്‍ രണ്ടാം വ്യാപന തരംഗത്തില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത കുഴപ്പത്തിലാക്കിയിരിക്കുന്നത് യുകെയില്‍ നിന്നും അവസാന വിമാനങ്ങളില്‍ കൊച്ചിയില്‍ എത്തിയ മലയാളികളെയാണ്. മുഴുവന്‍ യാത്രക്കാരും വൈറസ് വാഹകരാണെന്ന മട്ടിലാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നും രോഗികളോടും പ്രായമായവരോടും പരിഗണന കാട്ടിയില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം വിദേശി മലയാളി സമൂഹത്തോട് കാട്ടിയ ക്രൂരത ആവര്‍ത്തിക്കപ്പെടുമോ എന്ന സംശയം അസ്ഥാനത്തല്ല എന്നാണ് എയര്‍പോര്‍ട്ടില്‍ അരങ്ങേറിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ലണ്ടന്‍ സ്ലോവില്‍ താമസിക്കുന്ന ജെ ജെ വില്‍സിലെ അഭിഭാഷകനായ ജേക്കബ് എബ്രഹാം, ലീഡ്‌സില്‍ താമസിക്കുന്ന ഉമ്മന്‍ ഐസക്കിന്റെ ‘അമ്മ മറിയാമ്മ , സൗത്ത് ഏന്‍ഡ് ഓണ്‍ സിയിലെ സാംസ്‌കാരിക പ്രവര്‍ത്തക കൂടിയായ റാണി ജോസെഫ് , ചേര്‍ത്തലയില്‍ സഹോദരന്റെ മരണ ആവശ്യത്തിന് എത്തിയ യുകെ മലയാളി എന്നിവരടക്കം കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ രണ്ടു വിമാനങ്ങളില്‍ യാത്ര ചെയ്ത 600 ഓളം യുകെ മലയാളികളാണ് മുന്നറിയിപ്പില്ലാതെ എത്തിയ നിയന്ത്രങ്ങളില്‍ വട്ടം കറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ പിസിആര്‍ ടെസ്റ്റ് നടത്തി വീട്ടില്‍ പോകാമെങ്കിലും പുത്തന്‍ വൈറസ് വാര്‍ത്തയെ തുടര്‍ന്ന് റിസള്‍ട്ട് വരും വരെ എയര്‍പോര്‍ട്ടില്‍ തങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. അതിനായി ഒരു ദിവസത്തേക്ക് 3000 മുതല്‍ 6000 വരെ വാടകയുള്ള മുന്തിയ മൂന്നു ഹോട്ടലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഇതിനുള്ള പണം കയ്യിലുണ്ടോ എന്ന് പോലും ചിന്തിച്ചില്ല.
പിസിആര്‍ ടെസ്റ്റിന് ആവശ്യമായ 2700 രൂപ കറന്‍സിയായി മാത്രമേ അടക്കാനാകൂ. കാര്‍ഡ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്. പുറത്തുള്ള മെഷീനില്‍ പോയി പണം എടുത്തു വരുമ്പോള്‍ നൂറു കണക്കിന് യാത്രക്കാര്‍ ഉള്ള ക്യുവില്‍ വീണ്ടും ഏറ്റവും പിന്നില്‍ പോയി നില്‍ക്കണം. 11 മണിക്കൂര്‍ യാത്ര ചെയ്ത് കുഴങ്ങിയ യാത്രക്കാരോടാണ് അധികൃതര്‍ ക്രൂരത കാട്ടിയത്.
ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് ബ്രിട്ടണില്‍ അതിവേഗം വ്യാപിക്കുന്നു. ഇന്നലെയാണ് മാറ്റം സംഭവിച്ച പുതിയ വൈറസിനെ കണ്ടെത്തിയതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ഈ വൈറസ് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ബ്രിട്ടണില്‍ എത്തിയതെന്ന് കരുതുന്നു. 501 വൈ.വി2 എന്ന് പേരിട്ടിരിക്കുന്ന വൈറസ് കഴിഞ്ഞ ദിവസം കണ്ടെത്തിയ സൂപ്പര്‍ സ്‌പ്രെഡറിനേക്കാള്‍ വ്യാപന ശേഷി കൂടിയതാണെന്ന് കരുതപ്പെടുന്നു.
ക്രിസ്തുമസും പുതുവര്‍ഷവും സൂപ്പര്‍ സ്‌പ്രെഡര്‍ ഇല്ലാതാക്കിയേക്കും എന്ന് ഭയന്ന ബ്രിട്ടനിലാണ് പിന്നാലെയെത്തിയ പുതിയ വൈറസ് ആശങ്ക പടര്‍ത്തുന്നത്. ഇന്നലെ മാത്രം 39,237 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 29 ന്ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യയും രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 22 ശതമാനം വര്‍ദ്ധിച്ച് മരണസംഖ്യ ഇന്നലെ 744 ല്‍ എത്തി.