രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി, ചുമ, രാത്രിയിൽ വിയർക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള കോവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് കൂടി വിധേയമാക്കും ; കോവിഡ്-ക്ഷയ രോഗ നിർണ്ണയവും ചികിത്സയും ഒരുമിച്ച് കൊണ്ടുപോകാൻ സർക്കാർ നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് രോഗത്തിന് പുറമെ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ,ചുമ,ഭാരം കുറയൽ , രാത്രിയിൽ വിയർക്കൽ എന്നീ ലക്ഷണങ്ങൾ ഉള്ള കൊവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് കൂടി വിധേയമാക്കും.
ഇതിന് പുറമെ ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊവിഡ് പരിശോധനയ്ക്ക് ഒപ്പം ഇനി മുതൽ ക്ഷയരോഗ പരിശോധന കൂടി നടത്തണമെന്നാണ് നിർദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്‌സ്‌റേയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം. ക്ഷയ രോഗം ഉള്ളവരിലും മാറിയവരിലും പനി ഉൾപ്പടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കൊവിഡ് പരിശോധന നടത്തണം. കൊവിഡ്, ക്ഷയ രോഗ നിർണായവും ചികിത്സയും ഒരുമിച്ചു കൊണ്ടുപോകാനും സർക്കാർ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 2988 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. നിരവധിപേർക്കാണ് ദിനംപ്രതി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത്.
നിരവധി ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 14 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.