video
play-sharp-fill

മണവും രുചിയും നഷ്ടപ്പെടുന്നത് മാത്രമല്ല, കോവിഡ് ലക്ഷണങ്ങള്‍ ഇനി നഖങ്ങളിലും ചെവികളിലും അറിയാം

മണവും രുചിയും നഷ്ടപ്പെടുന്നത് മാത്രമല്ല, കോവിഡ് ലക്ഷണങ്ങള്‍ ഇനി നഖങ്ങളിലും ചെവികളിലും അറിയാം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ചെറിയ പനി വന്നാല്‍ ഉടനെ കോവിഡ് ആണോ എന്നറിയാന്‍ നാരങ്ങയും തെയിലപ്പൊടിയും മണത്ത് നോക്കുന്നവരാണ് അധികവും. ഒരു വര്‍ഷത്തോളമായി കോവിഡിനൊപ്പം ജീവിക്കുന്ന ജനത ആയതിനാല്‍ ലക്ഷണങ്ങള്‍ പലര്‍ക്കും സ്വയം തിരിച്ചറിയാനും സാധിക്കുന്നുണ്ട്.

വരണ്ട ചുമ, തൊണ്ട വേദന എന്നിവയ്ക്ക് പുറമേ നമ്മുടെ നഖങ്ങള്‍ക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു നല്‍കാന്‍ സാധിക്കും. നഖങ്ങളും ചെവിയും പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നല്‍കുക. കൊറോണ വൈറസും രക്തത്തിലെ ഓക്‌സിജന്റെ അളവും തമ്മിലുള്ള ബന്ധാമണ് ഇതിന് സഹായകമാകുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ ആശങ്കപ്പെടുത്തുന്ന വിധം വ്യതിയാനങ്ങള്‍ വരുത്താന്‍ കൊറോണാ വൈറസിന് സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസകോശത്തിന് നേരിട്ട് ക്ഷതം ഏല്‍പ്പിച്ച് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുന്ന മാരക വൈറസാണ് കൊറോണ. ഇത് രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ കൈമാറ്റത്തിന്റെ കാര്യക്ഷമതയെയും ബാധിക്കും. കോവിഡ് മൂലം വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് മാത്രമല്ല ഏതു കോവിഡ് രോഗിക്കും സംഭവിക്കാം ഇത്തരത്തില്‍ ഓക്‌സിജന്‍ വ്യതിയാനം.

വീടുകളില്‍ ക്വറന്റീനില്‍ ഇരിക്കുന്ന രോഗികള്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ തോത് നിരീക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഓക്‌സിജനില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്ന രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

ചെവിയിലോ നഖത്തിലോ ഘടിപ്പിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ എന്നാല്‍ ചെറു ഉപകരണം ഈ വ്യതിയാനം പ്രതിഫലിപ്പിക്കും. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്ന സമയത്ത് നഖത്തില്‍ നെയില്‍ പോളീഷും പൊടിയും അഴുക്കും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. കാരണം ഇവ റീഡിങ്ങിനെ ബാധിക്കാം.