video
play-sharp-fill

സംസ്ഥാനത്ത് ഇനി പരീക്ഷാ ചൂട് : നാളെ മുതൽ എസ്.എസ്.എൽ.സി – പ്ലസ്.ടു പരീക്ഷകൾക്ക് തുടക്കം ; പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികൾ

സംസ്ഥാനത്ത് ഇനി പരീക്ഷാ ചൂട് : നാളെ മുതൽ എസ്.എസ്.എൽ.സി – പ്ലസ്.ടു പരീക്ഷകൾക്ക് തുടക്കം ; പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ കേരളം ഇനി പരീക്ഷാ ചൂടിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്ക് നാളെ മുതൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.

ഇത്തവണ സംസ്ഥാനത്തെ 2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 4,21,977 പേർ സ്‌കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി 573ഉം ഒപ്പം ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 627 വിദ്യാർത്ഥികളും പരീക്ഷയെഴുതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2004 കേന്ദ്രങ്ങളിലായി 4,46,471 പേർ ഹയർസെക്കൻഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. സ്‌കൂൾ ഗോയിങ് വിഭാഗത്തിൽ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27000ത്തോളം വിദ്യാർഥികളാണ് ഇക്കുറി വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.

എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 8 മുതൽ 12വരെ ഉച്ചക്ക് ശേഷവും 15 മുതൽ രാവിലെയുായിരിക്കും നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതൽ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.

അതേസമയം ഹയർസെക്കൻഡറി, വിഎച്ച്എസ്.ഇ പരീക്ഷകൾ 9.40ന് ആരംഭിക്കുക.ഹയർസെക്കൻഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ ഒൻപതിന് തുടങ്ങി 26നും അവസാനിക്കും.