സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം.
വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഇന്ന് മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് രോഗവ്യാപനം രൂക്ഷമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബാധകം.
യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്ബിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ പല ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് തരംഗം ആഞ്ഞടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കോവിഡ് നിരക്ക് വര്‍ധിച്ചത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നത്.