video
play-sharp-fill
കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്…! പൊതുയിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം നിർദേശം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്ന് പൊലീസ് : ഉന്നതലയോഗം ഉടൻ

കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്…! പൊതുയിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം നിർദേശം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്ന് പൊലീസ് : ഉന്നതലയോഗം ഉടൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊലീസ്. പൊതു ഇടങ്ങളിലെ തിരക്കു കുറയ്ക്കാൻ കർശന നടപടികൾ ഉൾപ്പടെയുളള നിർദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുൻപാകെ സമർപ്പിച്ചു.

രോഗ വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്നതാണ് മുഖ്യ നിർദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്ന നിർദേശവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം പുരോഗമിക്കുകയാണ്. വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം കേരളത്തിൽ കർശന നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്‌പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമായിരിക്കും കടത്തിവിടുന്നത്.

പാലക്കാട്ടെ വാളയാർ അതിർത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കോവിഡ് ജാഗ്രതാ പോർട്ടലിലെ രജിസ്‌ട്രേഷൻ പരിശോധിച്ച് ഇ പാസ്സ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയായിരിക്കും കേരളത്തിലേക്ക് കടത്തി വിടുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറന്റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്‌സീൻ എടുത്തവരാണെങ്കിലും 48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനിൽ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.