play-sharp-fill
കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.

കേരളം , മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ തലത്തിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ വൈറസ് വ്യാപനത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങൾ മുന്നോട്ട് വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിച്ചാൽ അത് സാമ്പത്തിക രംഗത്തടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചത്. എന്നാൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഭാഗിക ലോക്ക്ഡൗണോ രാത്രികാല കർഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രേഗവ്യാപനം നിയന്ത്രിക്കാമെന്നാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന നിർദ്ദേശം.

വൈറസ് വ്യാപനത്തെ തുടർന്ന് ആറ് സംസ്ഥാനങ്ങൾ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂനെയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്ഗഡിലെ ചിലയിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തേക്ക് അവധി നൽകി. ഉത്തരാഖണ്ഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.