play-sharp-fill
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു..! കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിനെടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാം ; പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി : നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു..! കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിനെടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാം ; പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.

പൊതുപരിപാടികളിൽ 100 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിൻ 2 ഡോസ് എടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാൻ അനുമതി. പൊതു-സ്വകാര്യ ചടങ്ങുകൾ നടത്താൻ മുൻകൂർ അനുമതിയും നിർബന്ധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുത്ത എല്ലാവരിലും പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തും. എറണാകുളം ജില്ലയിലാണ് കൂടുതൽ പരിശോധനകൾ നടത്തുക.

പരീക്ഷകൾക്കും അടിയന്തര സേവനങ്ങൾക്കും തടസം വരാതെ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് തീരുമാനം ഒപ്പം പൊതുഗതാഗത സംവിധാനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കാനും യോഗം തീരുമാനിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

‘ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂർണ ലോക്ഡൗൺ ഇനി പ്രായോഗികമല്ല. ഇനിയും ലോക്ഡൗണിലേക്ക് പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഏതെങ്കിലും മേഖലകളിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്താൽ അവിടെ പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി  കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്നും ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികൾക്കൊന്നും മുഖ്യമന്ത്രി പോയിട്ടില്ല.

കൊവിഡ് പോസിറ്റീവായപ്പോൾ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ.കെ.ശൈലജ കൂട്ടിച്ചേർത്തു.