കോട്ടയത്ത് പ്രതിദിനം നൂറും കടന്ന് കൊവിഡ് ബാധിതർ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 101 പേർക്ക് ; 85 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഇന്ന് പുതിയതായി 101 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രണ്ട് ആരോഗ്യ പ്രവർത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ ഏഴു പേർ വീതവും രോഗബാധിച്ചിട്ടുണ്ട്.

മണിമല 12, അതിരമ്പുഴ 11, ആർപ്പൂക്കര 9, വിജയപുരം 8, കാഞ്ഞിരപ്പള്ളി 7 എന്നിവയാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ.