play-sharp-fill
കോവിഡ് പ്രതിരോധം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 186.9 കോടി രൂപ ; ഇതുവരെ സംസ്ഥാനത്ത് ചെലവായത് 350 കോടി രൂപ

കോവിഡ് പ്രതിരോധം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 186.9 കോടി രൂപ ; ഇതുവരെ സംസ്ഥാനത്ത് ചെലവായത് 350 കോടി രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 168.9 കോടി രൂപ.


കൊരോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാത്രം ഇതുവരെ ചെലവാക്കിയത് 350 കോടി രൂപയും. കഴിഞ്ഞ മാസം 27ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൊവിഡ് ദുരിതാശ്വാസ നിധിയാക്കി മാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതാശ്വാസ നിധിയിൽ നിന്നും 350 കോടി രൂപ നൽകിയത് സിവിൽ സപ്ലൈസിന് ഭക്ഷ്യ ധാന്യ കിറ്റ് നൽകാനാണ് കൊടുത്തത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയാണ് കൊവിഡ് പ്രതിരോധ ഫണ്ടാക്കി മാറ്റിയത്.

പ്രളയത്തിന്റെ സമയത്ത് ദുരിതാശ്വാസത്തിനായി 4798.04 കോടി രൂപ ദുരിതാശ്വാല നിധിയിലേക്ക് ലഭിച്ചിരുന്നു. ഇതിൽ 3080.68 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതായാണ് കണക്ക്.