play-sharp-fill
മദ്യശാലകളും സിനിമാ തിയേറ്ററുകളും ജിമ്നേഷ്യങ്ങളും അടക്കും; ആരാധനാലയങ്ങളിലും കർശന നിയന്ത്രങ്ങൾ; കോവിഡിനെ നേരിടാൻ കൈകോർത്ത് കേരളം

മദ്യശാലകളും സിനിമാ തിയേറ്ററുകളും ജിമ്നേഷ്യങ്ങളും അടക്കും; ആരാധനാലയങ്ങളിലും കർശന നിയന്ത്രങ്ങൾ; കോവിഡിനെ നേരിടാൻ കൈകോർത്ത് കേരളം

 

സ്വന്തം ലേഖകൻ

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.


നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ, സിനിമാ തിയേറ്റർ, സ്‌പോർട്‌സ് കോപ്ലക്‌സുകൾ, നീന്തൽ കുളങ്ങൾ, ഷോപ്പിങ് മാളുകൾ, ക്ലബുകൾ, ജിംനേഷ്യം എന്നിവ അടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാധാനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. റമദാനിൽ പള്ളികളിൽ 50 പേർ മാത്രം.ചെറിയ പള്ളികളിൽ അതിനിനനുസരിച്ച് എണ്ണം കുറയ്ക്കണം.

ആരാധനാലയങ്ങളിൽ പ്രസാദം, തീർഥം എന്നിവ വിതരണം ചെയ്യുന്നത് തത്കാലത്തേക്ക് നിർത്തിവയ്ക്കണം.

മരണാന്തര ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രം. വിവാഹത്തിന് 50 പേർ. സ്വകാര്യ സ്ഥാപനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം മാത്രം ഹാജർ എന്നീ നിബന്ധനകളാണ് നിലവിൽ വരിക.

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Tags :